PUDUKAD-NEWS-PUTHUKAD-NEWS

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി ഇ കാണിക്ക സമർപ്പിക്കാം

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇ കാണിക്ക അർപ്പിക്കാം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇനി ഇ കാണിക്ക സംവിധാനവും. ഭക്തജനങ്ങൾക്ക് ഡിജിറ്റലായി കാണിക്ക സമർപ്പിക്കാൻ ഇനി കഴിയും. സ്‌കാൻ ചെയ്ത് പണം നൽകാനുള്ള ക്യൂ ആർ കോഡ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരള ഗ്രാമീണ ബാങ്കാണ് കൂടൽമാണിക്യം ക്ഷേത്രത്തിലേയ്ക്ക് ഇ കാണിക്ക സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങി. ദേവസ്വം മെംബർ ഡോ. മുരളി ഹരിതം സ്വാഗതവും , അഡ്വ കെ.ജി. അജയ്കുമാർ നന്ദിയും പറഞ്ഞു. ബോർഡ് മെംബർ കെ ബിന്ദു, ഇരിഞ്ഞാലകുട ഗ്രാമീണ ബാങ്ക് ബ്രാഞ്ച് മാനേജർ നിജിൻ, അസി. മാനേജർ നീരജ്, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും നിലവിൽ ഇ കാണിക്ക സംവിധാനം ഉണ്ട്. തുക നേരിട്ട് ദേവസ്വം അക്കൗണ്ടിലേക്ക് എത്തിച്ചേരും. നോട്ടുകളും നാണയങ്ങളും എണ്ണുക എന്ന അസൗകര്യവും ഒഴിവാകും.

Spread the love
See also  വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top