തുമ്പൂർ ലോഹിതാക്ഷനെ അനുമോദിച്ചു

തുമ്പൂർ ലോഹിതാക്ഷനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തും തുമ്പൂർ സർവീസ് സഹകരണ ബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവമേളത്തിൽ ഇ.കെ. ദിവകരൻ പോറ്റി അവാർഡ് നേടിയ തുമ്പൂർ ലോഹിതാക്ഷനെ അനുമോദിച്ചു.

അനുമോദന ചടങ്ങ് പി.കെ. ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അഞ്ചത്ത് ബാലകൃഷ്ണൻ ഉപഹാരം സമർപ്പിച്ചു.

വൈസ് പ്രസിഡന്റ്‌ പി.വി. സതീശൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ഉണ്ണികൃഷ്ണൻ, രെമിത സുധീന്ദ്രൻ, പി.എൻ. ലക്ഷ്മണൻ, രേണുക സജി, സജു ചന്ദ്രൻ, രശ്മി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ടൗൺ ബാങ്കിൽ നടന്ന ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങളുമായി ബാങ്ക് നിക്ഷേപസംരക്ഷണ സമര സമിതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top