രാസ ലഹരിക്കെതിരെ പോരാട്ടം തുടർന്ന് 0480

രാസ ലഹരിക്കെതിരെ പോരാട്ടം തുടർന്ന് 0480

രാസ ലഹരിക്കെതിരെ പോരാട്ടം തുടർന്ന് 0480; ആഗസ്റ്റിൽ രാസ ലഹരി വിരുദ്ധ സന്ദേശവുമായി കഥകളിയും സംഗീതപരിപാടിയും നാടകാവതരണവുമെന്ന് സംഘാടകർ

ഇരിങ്ങാലക്കുട : രാസലഹരിക്കെതിരെ പോരാട്ടം തുടർന്ന് സാംസ്കാരിക സംഘടനയായ 0480. സർക്കാരിൻ്റെ പദ്ധതിയായ തൂഫാനൊപ്പം കൈകോർത്ത് കൊണ്ട് ആഗസ്റ്റ് 2 ന് കഥകളിയും 11 ന് ക്രൈസ്റ്റ് കോളേജിൽ സംഗീത പരിപാടിയും ആഗസ്റ്റ് 15 ന് ടൗൺ ഹാളിൽ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നാടകവും അവതരിപ്പിക്കുമെന്ന് സംഘടന പ്രസിഡണ്ട് പ്രദീപ് മേനോൻ, സെക്രട്ടറി റഷീദ് കാറളം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലഹരിക്കെതിരെ 25000 ത്തോളം പൂക്കളങ്ങൾ തീർത്താണ് 0480 രാസ ലഹരി വിമുക്ത ക്യാമ്പയിൻ ആരംഭിച്ചത്. എക്സിക്യൂട്ടീവ് അംഗങ്ങളായ കിഷോർ പള്ളിപ്പാട്ട്, സുധീപ് മേനോൻ, സതീഷ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  ദമ്പതികൾ ഷോക്കേറ്റ് മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top