നഗരസഭ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

നഗരസഭ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച്

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; നഗരസഭ ചെയർമാനും തട്ടിപ്പിന് കൂട്ടുനിന്ന കൗൺസിലർമാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാർച്ച്

ഇരിങ്ങാലക്കുട : ടൗൺ സഹകരണ ബാങ്ക് കോൺഗ്രസ് കൊള്ളയുടെ ഉത്തരവാദിത്വമേറ്റെടുത്ത്

നഗരസഭ ചെയർമാൻ

എം പി ജാക്സനും തട്ടിപ്പിന് കൂട്ടു നിന്ന കൗൺസിലർമാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് ബിജെപി മാർച്ച്. അയ്യങ്കാളി സ്‌ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭ പാർക്ക് റോഡിൽ പോലീസ് തടഞ്ഞു.

തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറികെ പി ഉണ്ണികൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു . ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്‌ ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

ആളൂർ മണ്ഡലം പ്രസിഡന്റ്‌ സുബീഷ് പി എസ് സ്വാഗതവും, ഇരിഞ്ഞാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് നന്ദിയും പറഞ്ഞു.തൃശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ആളൂർ മണ്ഡലം പ്രഭാരി ലോചനൻ അമ്പാട്ട്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിസി രമേശ്, ജിതേഷ് മോഹൻ ,രഞ്ജിത്ത് കെ ആർ, പഞ്ചായത്ത് ഏരിയ പ്രസിഡന്റുമാരായ സൂരജ് കടുങ്ങാടൻ ,ലിഷോൺ ജോസ്, ബിനോയ് കോലാന്ത്ര,പ്രിയ അനിൽ, മണ്ഡലം ഭാരവാഹികളും, ഏരിയ ഭാരവാഹികളും, മെമ്പർമാരും നേതൃത്വം നൽകി.

Spread the love
See also  22-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top