നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണനാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരുടെ പട്ടിണി സമരം

നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണനാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരുടെ പട്ടിണി സമരം

നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണ നാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ പട്ടിണി സമരം തുടങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ പട്ടിണി സമരം തുടങ്ങി. നിക്ഷേപകരുടെ പണം തിരിച്ച് ലഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇരിങ്ങാലക്കുട നഗരസഭയും ജനങ്ങളോടൊപ്പം അണിനിരക്കണമെന്നും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്നും ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കണമെന്നും ലോണുകൾ തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവോണ നാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം ആരംഭിച്ചിരിക്കുന്നത്.പ്രതിഷേധസ്വരങ്ങൾ ഒഴിവാക്കാൻ പിരിച്ച് ഒരു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ താത്കാലിക മതിൽ നിർമ്മിച്ചതോടെ മതിലിന് മുന്നിൽ റോഡിനോട് ചേർന്നാണ് കുടകളുമേന്തി നിന്ന് കൊണ്ട് സമരം ആരംഭിച്ചിരിക്കുന്നത്. ഐടിയു ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. താത്കാലിക മതിൽ നിർമ്മിച്ചത് ജീവനക്കാരുടെ ധാർഷ്ട്യത്തിൻ്റെ പ്രകടനമാണെന്ന് സമര സമിതി നേതാക്കൾ വിമർശിച്ചു.

Spread the love
See also  പാറളം ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top