"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മാപ്രാണം കുരിശു മുത്തപ്പൻ്റെ തിരുനാളിന് കൊടിയേറി

September 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പന്റെ തിരുനാൾ എന്നറിയപ്പെടുന്ന വിശുദ്ധ കുരിശിൻ്റെ പുകഴ്‌ചയുടെ തിരുനാൾ കൊടിയേറ്റം മെൽബൻ രൂപതയുടെ പ്രഥമ മെത്രാൻ മാർ ബോസ്കോ പുത്തൂർ (ബിഷപ്പ് എമരിറ്റസ്) നിർവഹിച്ചു.

വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്ന നവനാളിലെ പ്രഥമ ദിവ്യബലിക്കും ബിഷപ്പ് കാർമികത്വം വഹിച്ചു.

വൈകീട്ട് 5.30ന് നവനാളിലെ ആദ്യത്തെ വിശുദ്ധ കുരിശിൻ്റെ നൊവേനയ്ക്ക് നടന്ന സെൻ്റ് ജോൺ കപ്പേളയിൽ ഫാ. ബിജു പാലപറമ്പിൽ നേതൃത്വം നൽകും.

സെപ്റ്റംബർ 13, 14 തിയ്യതികളിലാണ് മാപ്രാണം തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷിക്കുന്നത്.

ആഗോള കത്തോലിക്ക സഭയിലും സെപ്റ്റംബർ 14ന് തന്നെയാണ് വിശുദ്ധ കുരിശിൻ്റെ പുകഴ്‌ചയുടെ തിരുനാൾ.

മാപ്രാണം പള്ളിയിൽ 1098-ാം തിരുനാളാണ് ഈ വർഷം ആഘോഷിക്കുന്നത്.

Get more updates from Pudukad News on Google