"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളിലെ ന്യൂനതകൾ പരിഹരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം

September 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളിലെ ന്യൂനതകൾ പരിഹരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം.

ഇരിങ്ങാലക്കുട : പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം ശുദ്ധജല പദ്ധതിയിലെയും മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലെ ജൽജീവൻ പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.

ആളൂർ പഞ്ചായത്തിനെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും തീരുമാനമായി.

പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ സ്വീകരിക്കാനും എടതിരിഞ്ഞിയിൽ നിലവിലുള്ള പഴയ വാട്ടർ ടാങ്കിന് പകരം പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കാനും യോഗം തീരുമാനിച്ചു .

ഇല്ലിക്കൽ, കൊറ്റങ്കടവ് റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ പുനരുദ്ധാരണം, താമരവളയം പാലം, മുനയം പാലം തുടങ്ങിയ പദ്ധതികൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. ഷണ്മുഖം കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി ചർച്ച ചെയ്ത് തുടർനടപടികൾക്ക് തീരുമാനമായി. കേന്ദ്രസർക്കാർ ഫണ്ട്, സംസ്ഥാന ബജറ്റ്, ജൽ ജീവൻ പദ്ധതി എന്നിവയിലൂടെ ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു. യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ, ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Get more updates from Pudukad News on Google