"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള കോൺഗ്രസ് യോഗത്തിനിടയിലെ കയ്യാങ്കളി; പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കേരള കോൺഗ്രസ്സ് യോഗത്തിനിടയിലെ കയ്യാങ്കളി; പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു; അക്രമങ്ങളെ അപലപിച്ച് സിപിഎമ്മും യൂത്ത് കോൺഗ്രസ്സും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം നടത്തിയ യോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു. യോഗം അലങ്കോലപ്പെടുത്തിയതായി കാണിച്ച് ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, വീട്ടിൽ കയറി അക്രമിച്ചതായി കാണിച്ച് മുൻ കൗൺസിലർ ഫെനി എബിൻ്റെ ഭർത്താവ് എബിൻ എന്നിവർ പരാതികൾ നൽകിയിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും പോലീസും കേസ് എടുത്തിട്ടുണ്ട്.അക്രമത്തിൽ പരിക്കേറ്റ യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിലും കേസ് എടുത്തിട്ടുണ്ട്

അക്രമങ്ങൾ ജനാധിപത്യ പ്രവർത്തങ്ങൾക്ക് അപമാനമാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരിങ്ങാലക്കുടയിൽ അക്രമങ്ങൾ വർധിച്ച് വരികയാണെന്നും സംഭവത്തെ അപലപിച്ച് കൊണ്ട് സിപിഎം എരിയ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുൻ യുഡിഎഫ് കൗൺസിലറുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിൻ്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതും സഹകാരികളുടെ മാർച്ചിന് ഇടയ്ക്ക് മാധ്യമ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചതും ചെയർമാന് സംരക്ഷണം ഒരുക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതും ഉദാഹരണങ്ങളാണെന്നും തോമസ് ഉണ്ണിയാടൻ എംഎൽഎയും യുഡിഎഫും നാട്ടിൽ അക്രമ രാഷ്ട്രീയം വളർത്തുകയാണെന്നും സിപിഎം വിമർശിച്ചു

യുഡിഎഫിന് ചീത്തപ്പേര് ഉണ്ടാക്കിയ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അക്രമങ്ങളെ അപലപിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Get more updates from Pudukad News on Google