"> Skip to content
Sample Header Banner
November 1, 2026
⌕

എ ഐ ടി യു സി സ്ഥാപക ദിനാചാരണം

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്കു വഹിക്കുകയും, തൊഴിലാളി ജനവിഭാഗത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുമായി ബന്ധിപ്പിക്കുകയും, നിരവധിയായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ എ ഐ ടി യു സിയുടെ സ്ഥാപക ദിനാചാരണങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

ഇരിങ്ങോലക്കുട നഗരത്തിൽ മുതിർന്ന നേതാവ് കെ സി മോഹൻലാൽ പതാക ഉയർത്തി, മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ കൗൺസിൽ അംഗം വർദ്ധനൻ പുളിക്കൽ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ എസ്.പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ആളൂർ കേരള ഫീഡ്സ് കമ്പനിക്ക് മുമ്പിൽ ജില്ലാ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി കെ. സുധീഷ് പതാക ഉയർത്തി. കെ. എ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

പടിയൂരിൽ കെ വി രാമകൃഷ്ണൻ പതാക ഉയർത്തി. ടി വി.ബിനോയ് അധ്യക്ഷത വഹിച്ചു,

പൂമംഗലത്ത് ടി പി ബാബുവും, കാട്ടൂരിൽ മുതിർന്ന നേതാവ് കോരുക്കുട്ടിയും, കൊമ്പിടിയിൽ കെ സി ഹരിദാസും പതാക ഉയർത്തി

Get more updates from Pudukad News on Google