അവിണിശ്ശേരിയിൽ പണിനടക്കുന്ന വീടുകളിലെ വയർ മോഷണം: പ്രതി പിടിയിൽ

🌐 Select your Language:
Current: മലയാളം
അവിണിശ്ശേരിയിൽ പണി നടക്കുന്ന വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വയറുകൾ മോഷ്ടിച്ച കേസിൽ പാലക്കാട് ചെർപ്പുളശ്ശേരി പൊൻമുഖം കളരിക്കൽ രഞ്ജിത്തിനെ (38) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
പകൽ സമയങ്ങളിൽ സൈക്കിളിൽ കറങ്ങിനടന്ന് പണിനടക്കുന്ന വീടുകൾ കണ്ടെത്തുകയും രാത്രിയിൽ മോഷ്ടിക്കുകയുമാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
കമ്മിഷണർ നകുൽ ആർ.ദേശ്മുഖ്, എസിപി ടി.ആർ.രാജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒ സനേഷ്, സിപിഒമാരായ അബീഷ് ആന്റണി, അനിൽകുമാർ, ജിതിൻ ജോസഫ്, ആഷിക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Get more updates from Pudukad News on Google




