"> Skip to content
November 3, 2026
⌕

ഒരേ രാത്രിയിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി പോലീസ് കൺട്രോൾ റൂം പട്രോളിങ് സംഘം

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

ഒരേ രാത്രിയിൽ കാണാതായ രണ്ടുപേരെ പോലീസ് കൺട്രോൾ റൂം പട്രോളിങ് സംഘം തിരഞ്ഞു കണ്ടെത്തി. കാട്ടൂർ സ്വദേശിയായ പുരുഷനെയും ഇരിങ്ങാലക്കുട സ്വദേശിയായ സ്ത്രീയെയുമാണ് വ്യത്യസ്ത സംഭവങ്ങളിലായി കാണാതായത്. ഇരുവരെയും മണിക്കൂറുകൾക്കകം പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ റൂറൽ പൊലീസിൽ നിന്നാണ് സിറ്റി കൺട്രോൾ റൂ മിലേക്ക് ആദ്യ സന്ദേശമെത്തിയത്. ഇരിങ്ങാലക്കുടയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടൂർ സ്വദേശിയെ കാണാതായി

എന്നായിരുന്നു സന്ദേശം. കാണാതായ വ്യക്‌തിയുടെ വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നു പട്രോളിങ് വാഹനത്തിലേക്കു ലഭിച്ചു. സിപിഒമാരായ ലികേഷ്, പ്രജീഷ്, നിഖിൽ എന്നിവർ ശക്തൻ സ്റ്റാൻഡിലെത്തി തിരച്ചിൽ തുടങ്ങി. പാർക്ക് ചെയ്ത ബസിലെ ജീവനക്കാരിലൊരാൾ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ചില വിവരങ്ങൾ നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ശക്തൻ പരിസരത്തു തിരയുന്ന തിനിടെ കാട്ടൂർ സ്വദേശിയെ കണ്ടെത്തി. ഇയാൾ ആദ്യം സമ്മതിക്കാൻ തയാറായില്ലെങ്കിലും കയ്യിൽ ഡ്രിപ് ഊരിമാറ്റിയ ഭാഗത്തെ ബാൻഡ് എയ്‌ഡ് സ്‌റ്റിക്കർകണ്ടതോടെ സ്‌ഥിരീകരണമായി.കയ്യോടെ കാട്ടൂർ പൊലീസ് ‌സ്റ്റേഷനിലേക്കു വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെത്തി ആളെ കൊണ്ടുപോകുകയും ചെയ്തു.

തൊട്ടുപിന്നാലെ അടുത്ത സന്ദേശമെത്തി. ഇരിങ്ങാലക്കുട ഭാഗത്തു നിന്നൊരു സ്ത്രീയെ കാണാതായെന്നായിരുന്നു വിവരം. കുടുംബവഴക്കിനെത്തുടർന്നു വീടുവിട്ടുപോയതായിരുന്നു ഇവർ. ബസ് സ്റ്റാൻഡിലും പരിസരത്തും തിരഞ്ഞ ശേഷം ഇതേ പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി തിരയുമ്പോഴാണ് പ്ലാറ്റ്ഫോമിൽ ഒരു സ്ത്രീ ഒറ്റയ്ക്കിരിക്കുന്നതുകണ്ടത്. ആളെ തിരിച്ചറിഞ്ഞയുടൻ സ്ത്രീയെ വനിതാ പൊലീസിനു കൈമാറി.

Get more updates from Pudukad News on Google