loader image
ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി. കൈപ്പമംഗലം ബോർഡ്  സ്വദേശി പളളിപറമ്പിൽ വീട്ടിൽ  ഷാബിത്ത് (29) നെയാണ് കൈപ്പമംഗലം പോലീസ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക്  ജയിലിലാക്കിയത്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ  ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഷാബിത്ത് മതിലകം, കൈപമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഒരു കവർച്ചക്കേസിലും, നാല് അടിപിടി കേസിലും മയക്കുമരുന്ന് ഉപയോഗിച്ച  ഒരു കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.  

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും,  കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്ഐ ഋഷിപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ്മോൻ, വിപിൻദാസ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.

Spread the love
See also  ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് സംസ്ഥാന റവന്യൂ അവാര്‍ഡ്.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close