ഇന്ത്യ എന്ന റിപ്പബ്ലിക്കിൽ ഇന്ന് അധികാരത്തിൻ്റെ ഇച്ഛകളെ മാത്രം അടിച്ചേൽപ്പിക്കുകയാണ്. -പ്രൊഫ. സി. രവീന്ദ്രനാഥ്
ഇന്ത്യ എന്ന റിപ്പബ്ലിക്കിൽ ഇന്ന് അധികാരത്തിൻ്റെ ഇച്ഛകളെ മാത്രം അടിച്ചേൽപ്പിക്കുകയാണ്. — പ്രൊഫ. സി. രവീന്ദ്രനാഥ്. ഇന്ത്യയിൽ ഭരണകൂടം അധികാരത്തിൻ്റെ ഇച്ഛകളെ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളുടെ ഇച്ഛകളാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. ജനാധിപത്യവും സ്വാതന്ത്ര്യവും ഉള്ള ജനതക്കു മാത്രമേ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ സാധിക്കൂ. മനുഷ്യവിഭവശേഷിയിൽ ഏറ്റവും മുൻപന്തിയിലുള്ള ഇന്ത്യ ആഗോള മനുഷ്യവികസന സൂചികയിൽ 132-ാം സ്ഥാനത്താകുന്നത് തെറ്റായ സാമ്പത്തിക വിദ്യാഭ്യാസ നയങ്ങൾ കൊണ്ടും ജനാധിപത്യ വിരുദ്ധ പ്രവണതകൾ കൊണ്ടുമാണ്. കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക്കിന് […]


