കൊടുങ്ങല്ലൂർ കാവുതീണ്ടലിനിടെ അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ.
ഡോക്യുമെന്ററിയുടെ സംവിധായകനായ തിരുവന്തപുരം നെടുമങ്ങാട് ആനാട് വെമ്പ് സ്വദേശി സജിൻ ബാബു (40), പോലീസ് ഓഫീസറുടെ വേഷമിട്ട വയനാട് മാനന്തവാടി അമ്പൂത്തി സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് നാഗലശ്ശേരി പെരിങ്ങോട് സ്വദേശി വിളക്ക് തറ വീട്ടിൽ ശരത് കുമാർ (27) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഡോക്യുമെന്ററി ചിത്രീകരണത്തിന് സജിൻ ബാബു അനുമതി തേടിയിരുന്നെങ്കിലും, കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ഇയാൾ ചിത്രീകരണം നടത്തിയത്.ഈ വീഡിയോകൾ ഷെയർ ചെയ്തവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.




