കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിന് കീഴില്‍ വിവിധ ഒഴിവുകളിലായി നിയമനങ്ങള്‍ നടക്കുന്നു. കായിക താരങ്ങള്‍ക്ക് മാത്രമായി നടക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്.
ആകെ 14 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ ഫെബ്രുവരി 5 ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കെഎസ്‌ഇബിയില്‍ സ്‌പോർട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 14.
- അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍
- സിവില്‍), സബ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍, സിവില്‍)
- ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ
- ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് II
കായിക ഇനങ്ങള്‍
വോളിബോള്‍-6, ബാസ്‌കറ്റ് ബോള്‍-3, ഫുട്ബോള്‍ (പുരുഷൻ)-3, ബാഡ്മിന്റൻ-ഷട്ടില്‍ (പുരുഷൻ)-1, ടെന്നിസ് (പുരുഷൻ)-1.
പ്രായപരിധി
18നും 24നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍, സിവില്‍) = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,100 രൂപമുതല്‍ 1,17,400 രൂപവരെ ശമ്പളം ലഭിക്കും.
സബ് എഞ്ചിനീയർ (ഇലക്‌ട്രിക്കല്‍, സിവില്‍) = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 41,600 രൂപയ്ക്കും 82,400 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,800 രൂപയ്ക്കും 68,900 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപയ്ക്കും 43,600 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
യോഗ്യത
അസിസ്‌റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കല്‍, സിവില്‍)
ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/സിവില്‍ എൻജിനീയറിങ്ങില്‍ ബിടെക്.
സബ് എൻജിനീയർ (ഇലക്‌ട്രിക്കല്‍, സിവില്‍)
ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/സിവില്‍ എൻജിനീയറിങ് ഡിപ്ലോമ.
ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ
ബിരുദം
ഓഫിസ് അറ്റൻഡന്റ്
ഏഴാം ക്ലാസ് ജയം
കായിക യോഗ്യത
മുകളില്‍ സൂചിപ്പിച്ച കായിക ഇനങ്ങളില്‍ 2024 ജനുവരി ഒന്നിനു ശേഷം ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തവർ, സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളില്‍ ദേശീയ ചാംപ്യൻഷിപ്പില്‍ പങ്കെടുത്തവർ, സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്‌ത് ദേശീയ ഗെയിംസില്‍ പങ്കെടുത്തവർ, ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ കീഴില്‍ സംഘടിപ്പിച്ച ഇന്റർ സോണ്‍ ചാംപ്യൻഷിപ്പില്‍ പങ്കെടുത്തവർ, ദേശീയ ടീമിന്റെ കോച്ചിങ് ക്യാംപില്‍ പങ്കെടുത്തവർ. എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ www.kseb.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫീസായി 500 രൂപ ഡിമാന്റ് ഡ്രാഫ്റ്റായി അടയ്ക്കണം.
വെബ്‌സൈറ്റ്: www.kseb.in



