പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ സൂര്യഗ്രാമം പ്രവാസി – അങ്കണവാടി റോഡ് ഗതാഗതത്തിന് തുറന്നു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 15.5 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡിന് 250 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ളതാണ്.
കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. സുബ്രൻ, ഗ്രാമപഞ്ചായത്തംഗം രാജു തളിയപ്പറമ്പിൽ എന്നിവർ സംസാരിച്ചു.



