കാറ്റിലും മഴയിലും നന്തിപുലത്ത് 250ഓളം വാഴകൾ നശിച്ചു

കാറ്റിലും മഴയിലും നന്തിപുലത്ത് 250ഓളം വാഴകൾ നശിച്ചു

ശക്തമായ കാറ്റിലും മഴയിലും നന്തിപുലത്ത് വാഴ കൃഷി നശിച്ചു.നന്തിപുലം സ്വദേശി

കരുമാലി പത്മനാഭന്റെ 250 ഓളം നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്. ആറുമാസം പ്രായമായ കുലച്ച വാഴകളാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴകൾ നശിച്ചതോടെ കനത്ത നഷ്ടമാണ് കർഷകന് നേരിട്ടത്. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാൻഡോ നന്തിപുലം, പഞ്ചായത്തംഗം മെൽബിൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.

Spread the love
See also  കുന്നംകുളത്ത് അഴിമുഖം സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top