PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളത്ത് അഴിമുഖം സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു.

കുന്നംകുളത്ത് കാറില്‍ സഞ്ചിരിക്കുന്നതിനിടെ കടപ്പുറം അഴിമുഖം സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു. അഴിമുഖം ഒളാട്ട് വീട്ടില്‍ മധുവിനാണ് കുന്നംകുളത്ത് വച്ച് സൂര്യാഘാതം ഏറ്റത്. ഇന്ന് രാവിലെ പത്തുമണിയോടെ വടക്കാഞ്ചേരി റോഡില്‍ വച്ച് കാറില്‍ സഞ്ചരിക്കുമ്പോഴാണ് സൂര്യാഘാതമേറ്റത്. രാവിലെയായതിനാല്‍ കാറിന്റെ ഏ സി ഇട്ടിരുന്നില്ല.
ഗ്ലാസുകള്‍ തുറന്നിടുകയും ചെയ്തിരുന്നു. ആദ്യം ചെറിയ നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നീട് വീട്ടിലെത്തി ഷര്‍ട്ട് ഊരി പരിശോധിച്ചപ്പോഴാണ് ചുവന്ന കുമിളകള്‍ നെഞ്ചിന് താഴ് ഭാഗത്തായി രൂപപ്പെട്ടത് കണ്ടത്. ഉടന്‍ തന്നെ അഞ്ചങ്ങാടി ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ തേടി.

Spread the love
See also  സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top