കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച്  ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. ആളൂര്‍ മാനാട്ടുകുന്ന് സ്വദേശി പെരിപറമ്പില്‍ വീട്ടില്‍ രതീഷ് (43) നെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

6 മാസത്തേക്ക്  ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇയാൾ ആളൂരിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

രതീഷ് ആളൂർ കൊടകര പോലീസ് സ്റ്റേഷനുകളിലായി അഞ്ച് വധശ്രമ കേസിലും രണ്ട് അടി പിടി കേസിലും ഒരു കവർച്ച കേസിലും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top