സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്താകാൻ വരന്തരപ്പിള്ളി

സമ്പൂർണ ഭക്ഷ്യസുരക്ഷ പഞ്ചായത്താകാൻ വരന്തരപ്പിള്ളി

സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് ആകുന്നതിനുള്ള യജ്ഞത്തിന് തുടക്കമിട്ട് വരന്തരപ്പിള്ളി.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി  ബോധവൽക്കരണവും ഭക്ഷ്യസുരക്ഷ ലൈസൻസ് രജിസ്ട്രെഷൻ മേളയും പരിശീലനവും നടത്തി.  

കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, ബേക്കറി, ഹോട്ടൽ, കാറ്ററിങ് തൊഴിലാളികൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്കായി രണ്ടുദിവസത്തെ ബോധവൽക്കരണ ക്ലാസും നടത്തി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിൽ പരിശോധന കർശനമാക്കുമെന്ന്  പുതുക്കാട് ഭക്ഷ്യ സുരക്ഷ ഓഫീസർ വി.പി. ഷെഫീല പറഞ്ഞു.

സമ്പൂർണ ഭക്ഷ്യസുരക്ഷ യജ്ഞം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മീന മദനൻ  ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം അധ്യക്ഷത വഹിച്ചു. ന്യൂട്രീഷ്യണിസ്റ്റ് അഗ്നസ് റെജി, പുതുക്കാട് ഭക്ഷ്യ സുരക്ഷ ഓഫീസർ വി.പി. ഷെഫില, ഒല്ലൂർ ഭക്ഷ്യസുരക്ഷ ഓഫീസർ അരുൺ പി. കര്യാട്ട്, ചേലക്കര ഭക്ഷ്യ സുരക്ഷ ഓഫീസർ രാജീവ്‌ സൈമൺ, ഫുഡ്‌ സേഫ്റ്റി വീൽസ് ഫുഡ്‌ അനലിസ്ററ് പി.എസ്. സുമേഷ്  എന്നിവർ ക്ലാസുകൾ നയിച്ചു.

Spread the love
See also  തൃശൂർ മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top