152 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

152 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

152 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. തൊടുപുഴ ഇടവെട്ടി പാലിയത്ത് വീട്ടിൽ അൻവർ റഷീദിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിൽ ഉത്സവം നടക്കുന്നതിന് സമീപത്ത് പെട്രോളിങ് നടത്തുകയായിരുന്നു സംഘം  സംശയാസ്പദമായ രീതിയിൽ എത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി മരുന്നു പിടികൂടിയത്. വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് മൊഴി നൽകി. എസിപി വി. സുരേഷിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ ബെന്നി ലാലു, എസ്ഐമാരായ എ. കിരൺ, എൻ.പി. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  PUDUKADNEWS.com ആനക്കല്ലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ;കൊലപാതകമെന്ന് സംശയം, ഭർത്താവ് കസ്റ്റഡിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top