വിൽപ്പനക്കായി ബൈക്കിൽ കൊണ്ടുപോയ 9 ലിറ്റർ വിദേശമദ്യവുമായി വയോധികൻ അറസ്റ്റിൽ 

വിൽപ്പനക്കായി ബൈക്കിൽ കൊണ്ടുപോയ 9 ലിറ്റർ വിദേശമദ്യവുമായി വയോധികൻ അറസ്റ്റിൽ 

വിൽപ്പനക്കായി ബൈക്കിൽ കൊണ്ടുപോയ 9 ലിറ്റർ വിദേശമദ്യവുമായി വയോധികനെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. നെല്ലായി പന്തല്ലൂർ സ്വദേശി വടക്കൂടൻ വീട്ടിൽ ദിവാകരൻ (74) നാണ് അറസ്റ്റിലായത്.ശനിയാഴ്ച വൈകീട്ട് മറ്റത്തൂർ ഭാഗത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അര ലിറ്ററിൻ്റെ 18 കുപ്പി മദ്യമാണ് പോലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയ, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, എ.എസ്.ഐമാരായ ജ്യോതി ലക്ഷ്മി, ഷിജു,  തൃശ്ശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ മൂസ, എഎസ്ഐ ഷിജോ തോമസ്, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Spread the love
See also  ചിറക്കലിൽ ടൈൽസ് കട്ടിംഗിനിനെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top