സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഗ്രാമിന് 285 രൂപ കുറഞ്ഞു

സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഗ്രാമിന് 285 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് 2000 രൂപയില്‍ അധികം കുറഞ്ഞു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്.കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 15080 രൂപയാണ്. പവന് 2280 രൂപ കുറഞ്ഞ് 120640 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. 285 രൂപ എന്ന ഗ്രാം വില തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച വലിയ തോതില്‍ വെള്ളി വില ഇടിഞ്ഞിരുന്നു.

ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 230 രൂപ കുറഞ്ഞ് 12390 രൂപയായി. എട്ട് ഗ്രാമിന് 99120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9645 രൂപയും എട്ട് ഗ്രാമിന് 77160 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6220 രൂപയും എട്ട് ഗ്രാമിന് 49760 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിച്ച വേളയില്‍ തന്നെ ഇത്തരം കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

Spread the love
See also  കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top