രണ്ടു യുവതികളെ വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജിം ട്രെയിനർ അറസ്റ്റില്‍. തൃശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്.കൂർക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ് ഇയാള്‍. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടുയുവതികളാണ് അജ്മലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.ഒരേസമയമാണ് അജ്മല്‍ രണ്ടുയുവതികളുമായി അടുപ്പം പുലർത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് യുവതികള്‍ രണ്ടുപേരും അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടുപേരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അജ്മലിനെതിരേ നേരത്തേ ചേർപ്പ് പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മല്‍ നേരത്തേയും പ്രതിചേർക്കപ്പെട്ടിരുന്നത്.



