പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, വാണിജ്യ സിലിണ്ടറിന്റെയും വില കൂട്ടി, പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ സിലിണ്ടറിന് 922 രൂപയായി.വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.



