PUDUKAD-NEWS-PUTHUKAD-NEWS

മുരിക്കുങ്ങൽ സെൻ്റ് ജോസഫ് പള്ളിയിൽ മോഷണം

മറ്റത്തൂർ:മുരിക്കുങ്ങൽ സെൻ്റ് ജോസഫ് പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചൊവ്വ രാത്രി രണ്ടരയോടെയാണ് മോഷണം നടത്തിയത്. സ്റ്റോർ റൂമിൻ്റെ പൂട്ട് തകർത്ത് കമ്പിപ്പാരയും മമ്മട്ടിയും എടുത്ത് പള്ളിയുടെ മുൻവശത്തെ പൂട്ട് തകർത്താണ് മോഷ‌വ് അകത്തു കയറിയത്. പണം എടുത്തശേഷം ഭണ്ഡാരം പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ട‌ാവിൻ്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
See also  പ്രഥമാഹുതിയുടെ പുണ്യസ്മരണയിൽസംഗമേശസന്നിധിയിൽ ഹവിർധാന്യവുമായിഊരാഴ്മക്കാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top