ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ പത്ത് വയസുകാരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കരൂപ്പടന്ന നെടുങ്ങാണത്ത്കുന്ന് സ്വദേശി ചൂരക്കൂട്ട്പറമ്പിൽ ലത്തീഫിൻ്റെ മകൻ സൽമാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നെടുങ്ങാണത്ത്കുന്ന് വീടിനടുത്തുള്ള പറമ്പിൽ കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന സൽമാനെ കാണാതാവുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 12 മണിയോടെ ഇരിങ്ങാലക്കുട പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് പരിസരത്തെ കിണറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്‌സ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Spread the love
See also  01-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top