കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരളത്തില്‍ ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രില്‍ ഒമ്പതിന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23ന് തമിഴ്നാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമബംഗാളില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പും ഏപ്രില്‍ 29 ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മേയ് നാലിനായിരിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് എസ് ഐആറിനുശേഷം മാർച്ച്‌ 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച്‌ 23-ാം തീയതിയാണ്. നാമനിർദേശപത്രികാ പരിശോധന മാർച്ച്‌ 24ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച്‌ 26 ആണ്.

Spread the love
See also  വാണിയംപാറയിൽ പിക്കപ്പ് അപ കടത്തിൽ പെട്ടു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top