കിഴക്കൂട്ട് അനിയൻ മാരാര്‍ക്ക് പുരസ്‌കാരം

കിഴക്കൂട്ട് അനിയൻ മാരാര്‍ക്ക് പുരസ്‌കാരം

കൊച്ചിൻ ദേവസ്വം ബോർഡിന്റേയും പെരുവനം – ആറാട്ടുപുഴ പൂരം ഫെസ്റ്റിവല്‍ കള്‍ച്ചറല്‍ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റിന്റേയും പേരില്‍ വർഷംതോറും പൂരാഘോഷകലാകാരന്മാർക്ക് നല്‍കി വരുന്ന അഡ്വ.എം.പി.സുകുമാരൻ സ്മാരക പുരസ്‌കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക് നല്‍കും. 10000 രൂപയും മൊമെന്റോയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പെരുവനം പൂരം ദിവസമായ 27ന് പുരസ്കാരം സമ്മാനിക്കും. വെെകിട്ട് ആറിന് പെരുവനം ക്ഷേത്രാങ്കണത്തില്‍ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രനാണ് പുരസ്‌കാരം സമ്മാനിക്കുക. തൃശൂർ പൂരത്തില്‍ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയാണ് കിഴക്കൂട്ട് അനിയൻ മാരാർ.

Spread the love
See also  ശക്തമായ കാറ്റിൽ കെട്ടിടത്തിന് മുകളിലെ തകർന്ന ട്രസ്സ് നീക്കം ചെയ്യാത്തത് ആശങ്ക സൃഷ്ടിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top