അതിരപ്പിള്ളിയിലെ സ്വകാര്യ റിസോർട്ടിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടം സ്വദേശി കുന്നുമ്മേൽ വീട്ടിൽ നൗഷാദ് (19), വെള്ളുവങ്ങാട് വാളാനി സ്വദേശി ഒടുമിലാശ്ശേരി വീട്ടിൽ മുഹമ്മദ് അൻഷിഫ് (19) എന്നിവരാണ് പിടിയിലായത്. മലപ്പുറം പാണ്ടിക്കാട് നിന്നുമാണ് പ്രതികളെ തൃശൂർ റൂറൽ പ്രതികളെ പിടികൂടിയത്. മാർച്ച് 21-ന് പുലർച്ചെ മോഷണം നടന്നത്. എറണാകുളം കറുകുറ്റി സ്വദേശി മാളിയേക്കൽ ഡേവിസിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
അൻഷിഫ് മേലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ്സിലെ പ്രതിയാണ്.
അതിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മനേഷ്, ജിഎസ്ഐ ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, പോൾസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



