കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി  ചാഴൂപുരക്കൽ വീട്ടിൽ കാർത്തിക് (26)നെയാണ് അറസ്റ്റ് ചെയ്തത്. 

ഒരു വർഷത്തേക്കാണ് ഇയാളെ നാടുകടത്തിയത്.  ഉത്തരവ് ലംഘിച്ച് താന്ന്യത്ത് എത്തിയതറിഞ്ഞാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കാർത്തിക് അന്തിക്കാട്, വലപ്പാട് പോലീസ് പരിധിയികളിലായി പോക്സോ കേസ്സിലും,  വധശ്രമ കേസിലും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസ്സിലും, ആയുധ നിയമപ്രകാരമുള്ള  കേസ്സിലും, അടിപിടി കേസ്സിലും,  മയക്ക് മരുന്ന് ഉപയോഗിച്ച  കേസ്സിലും അടക്കം അഞ്ച് കേസുകളിലെ പ്രതിയാണ്.

അന്തിക്കാട് പോലീസ്  സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൺ, എസ്ഐ സുബാഷ്,  സിപിഒ അനീഷ് എന്നിവർ  ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Spread the love
See also  മുണ്ടത്തിക്കോട് ദുരന്തം: ഒരാൾ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം 17 ആയി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top