PUDUKAD-NEWS-PUTHUKAD-NEWS

മദ്യപാനത്തിനിടെ സംഘർഷം; പ്രവാസി കൊല്ലപ്പെട്ടു

ചേർപ്പ് : മദ്യപാനത്തിനിടെ സുഹൃത്തിൻ്റെ മർദനമേറ്റ് പ്രവാസി കൊല്ലപ്പെട്ടു. വെങ്ങിണിശ്ശേരി സ്വദേശി തേറാട്ടിൽ വീട്ടിൽ രാജു ജോർജ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിൻ്റോ ഫ്രാൻസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴം പുലർച്ചെ രണ്ടോടെ രാജുവിന്റെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായ രാജു കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. രാജുവും പ്രിൻ്റോ ഫ്രാൻസിന്ധും മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് രാജുവിന്റെ വീടിന് പുറകിലിരുന്ന് മദ്യപിക്കുകയായിരുന്നു. നാല് സുഹൃത്തുക്കൾ പോയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. മദ്യലഹരിക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്ത് വച്ച് മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: സിജി. മക്കൾ: ഹെൽന റോസ്, എൽന മറിയ.

Spread the love
See also  ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top