PUDUKAD-NEWS-PUTHUKAD-NEWS

ഉയര്‍ന്ന താപനില; വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

കേരളത്തില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങള്‍ക്കും അമിതചൂട് (ഹീറ്റ് സ്‌ട്രോക്ക്) ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം. മുന്‍കരുതലായി 24 മണിക്കൂറും കുടിക്കാന്‍ ശുദ്ധജലം ഉറപ്പാക്കുക. കഠിനമായ വേനലില്‍ മൃഗങ്ങളെ കെട്ടിയിടാതിരിക്കുക. രാവിലെയും വൈകിട്ടും മാത്രം വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടുപോകുക. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ കന്നുകാലികളെ പണികള്‍ക്കായി ഉപയോഗിക്കുന്നതും തുറന്ന സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും ഒഴിവാക്കുക. എളുപ്പം ദഹിക്കുന്ന നാരുകള്‍ കൂടുതലുള്ള തീറ്റവസ്തുക്കള്‍ നല്‍കുക എന്നിവയാണ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍.

അപകടസൂചനകളോ ഹീറ്റ് സ്ട്രോക്ക് ലക്ഷണങ്ങളോ വളര്‍ത്തുമൃഗങ്ങളില്‍ കാണുകയാണെങ്കില്‍ സമീപത്തെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണമെന്നും സൂര്യാഘാതം മൂലം മൃഗങ്ങള്‍ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ ഉടന്‍ സമീപത്തെ വെറ്ററിനറി ഡോക്ടറെ അറിയിക്കണമെന്നും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി പറവട്ടാനി വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി 0487 2440232 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും തൃശ്ശൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി.എം. ഹാരിസ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം എന്നിവര്‍ അറിയിച്ചു.

Spread the love
See also  09-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top