മറ്റത്തൂർ വാസുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിൻ്റെ ഓട് പൊളിച്ച് അകത്തു കടന്നു മോഷ്ടാവ് താക്കോൽ എടുത്ത് ശ്രീകോവിലിന്റെ വാതിൽ തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് ഗ്രാം വരുന്ന സ്വർണ്ണമാലയും വെള്ളിയും എടുത്തതായി പോലീസ് പറഞ്ഞു. മോഷണശേഷം താക്കോൽ ഇരുന്ന സ്ഥാനത്ത് തിരികെ വച്ചാണ് മോഷ്ടാവ് മടങ്ങിയത്. വാസുപുരത്ത് പുഴയുടെ സമീപത്തുള്ള ക്ഷേത്രത്തിനരികെ വീടുകൾ കുറവാണ്. വൈകിട്ട് ക്ഷേത്ര വാതിൽ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വെള്ളിക്കുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.



