മറ്റത്തൂർ കോടാലിയിൽ ഓട്ടോ നിയന്ത്രണം തെറ്റി ഓവ് ചാലിലേക്ക് മറിഞ്ഞു. കോടാലിക്കും കിഴക്കേ കോടാലിക്കും ഇടയിൽ നിലംപതിയിലാണ് ഓട്ടോ നിയന്ത്രണം തെറ്റിയത്. മൂന്നു പേരെ പ്രാഥമിക ചികിത്സയ്ക്കായി കൊടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആർക്കും സാരമായ പരിക്കുകൾ ഇല്ല. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ വളവിന് അടുത്ത് പെട്ടെന്ന് വണ്ടി നിയന്ത്രണം തെറ്റി ചാനലിലേക്ക് പറയുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്.


