PUDUKAD-NEWS-PUTHUKAD-NEWS

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ ഒന്നര ലക്ഷം വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

കയ്പമംഗലം : എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്ത് വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കാസ്റ്റ് അയൺ സ്പെഷൽസ് മോഷ്ടിച്ച കേസിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതി പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്.
​എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് ജോലികൾക്കായി എത്തിച്ച 1,44,535 രൂപ വിലവരുന്ന സാമഗ്രികളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. മോഷണം നടന്ന സ്ഥലത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
പ്രതികൾ ചെന്ത്രാപ്പിന്നി, പുളിഞ്ചോട്, പാലപ്പെട്ടി എന്നീ സ്ഥലങ്ങളിലെ ആക്രി കടകളിൽ വിൽപന നടത്തിയിരുന്ന മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്.
കയ്പമംഗലം പോലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ ഫാതിൽ റഹ്‌മാൻ, ജി എസ് ഐ ജെയ്‌സൻ, ജി എ എസ് ഐ രമേഷ്, ജി എസ് സി പി ഒ മാരായ സുനിൽകുമാർ, ജോസഫ്, സിനോജ്, സി പി ഒ ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആചാര ലംഘനം: ഭരണസമിതിക്കെതിരെ തന്ത്രി പ്രതിനിധി രംഗത്ത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top