റോഡപകടത്തിൽപ്പെട്ട് വഴിയരികിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്സിൽ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ യുവാവ് അറസ്റ്റിൽ. മാള കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രശാന്ത് (30)നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിപ്പുറം എസ് വളവിൽ വച്ച് അപകടത്തിൽപ്പെട്ട് റോഡ് സൈഡിൽ കയറ്റി വച്ചിരുന്ന പൊയ്യ ചെന്തുരുത്തി സ്വദേശി ദേവർക്കാട്ടിൽ വീട്ടിൽ അശ്വിൻ്റെ യൂണികോൺ ബൈക്കാണ് പ്രതി മോഷ്ടിച്ചത്.
പ്രശാന്ത് മാള, ചാലക്കുടി, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസുകളിലും, നാല് അടിപിടിക്കേസുകളിലും ഉൾപ്പടെ എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.



