ചായക്കടയിൽ വടിവാൾ കാട്ടി വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ

ചായക്കടയിൽ വടിവാൾ കാട്ടി വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ

ചായക്കടയിൽ അതിക്രമിച്ചുകയറി വടിവാൾ കാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ അരുൺ (18), ഇയാളുടെ കൂട്ടാളിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്.

അരുണിനെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അപ്രഹന്റ് ചെയ്തു. ബാലനീതി നിയമപ്രകാരമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും.

ജൂലൈ 5 നായിരുന്നു സംഭവം. പെരിഞ്ഞനം സ്വദേശി

പൊന്നത്ത് വീട്ടിൽ വിനയകുമാറിൻ്റെ കടയിലാണ് ഇവർ അക്രമം നടത്തിയത്.

Spread the love
See also  വേണാട് കെ.നിധി ലിമിറ്റഡിന്റെ പുതിയ ബ്രാഞ്ച് പഴുവിൽ പ്രവർത്തനം ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top