"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
ആലുവയിൽ 14.6 കിലോ കഞ്ചാവുമായി ഇംഗ്ലീഷ് അധ്യാപകനും കൂട്ടാളിയും അറസ്റ്റിൽ; 28,850 രൂപയും പിടിച്ചെടുത്തു | Aluva Ganja Seizure   •  അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു, ചികിത്സയിൽ വീഴ്ചയെന്ന് ബന്ധുക്കളുടെ ആരോപണം | Attappadi Newborn Death   •  രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി ടി.ഒ. മോഹനൻ എം.എൽ.എ. കണ്ണൂരിലെ ബി.ജെ.പി പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ തെരുവുനായയോട് ഉപമിച്ചെന്ന ആരോപണം. വിവാദ പ്രസംഗത്തിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് നേതൃത്വം   •  അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതിപ്രളയം; ഗർഭിണിയോട് മോശമായി പെരുമാറിയെന്നും ചികിത്സാപ്പിഴവ് വരുത്തിയെന്നും ആരോപണം. നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആശുപത്രി സൂപ്രണ്ട് പരാതികൾ പൂഴ്ത്തിവെച്ചതായി ആക്ഷേപം   •  ഒക്ടോബർ 24-ലെ ഹർത്താലിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ്; പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കിയില്ലെന്ന് സി.പി.എം. ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എം.എൽ.എയുടെ വിമർശനം. നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും ആരോപണം   •  

സിപിഎം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയിൽ മനുഷ്യശ്യംഖല തീർക്കും

October 21, 2026
Share this post to
🌐 Select your Language: Current: മലയാളം

പുതുക്കാട് മേല്‍പ്പാലം തൂണുകളില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയിൽ മനുഷ്യശ്യംഖല തീർക്കുമെന്ന് സംഘാടകര്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് 04.30ന് പുതുക്കാട് മുതല്‍ ആമ്പല്ലൂര്‍ വരെയാണ് മനുഷ്യശ്യംഖല തീര്‍ക്കുന്നത്. പുതുക്കാട് മേല്‍പ്പാലം തൂണുകളില്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് കേന്ദ്രമന്ത്രി കൃത്യമായി ഇടപെടുന്നില്ലെന്നും ബിജെപി ഈ വിഷയത്തില്‍ നിശബ്ദരാണെന്നും സിപിഎം ആരോപിച്ചു. കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ.കെ. അനൂപ്, പി.എന്‍. വിഷ്ണു, പുതുക്കാട് ലോക്കൽ സെക്രട്ടറി സരിത രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google