"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

മനയ്ക്കൽക്കടവ് ലിഫ്റ്റ് ഇറിഗേഷൻ നവീകരണം: സർക്കാരിന്റെ അവഗണനയ്ക്കെതിരെ ബിജെപി ഇന്ന് ഉപവാസ സമരം നടത്തും

October 26, 2026
Share this post to
🌐 Select your Language: Current: മലയാളം

പുതുക്കാട്: മനയ്ക്കൽക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണത്തിൽ ജനപ്രതിനിധികളും സർക്കാരും കാണിക്കുന്ന കടുത്ത അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ബിജെപി പുതുക്കാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ശാന്തിനഗറിലാണ് സമരം നടക്കുന്നത്.

ബിജെപി എറണാകുളം മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മേഖല ട്രഷറർ രാജേഷ് വി.വി, ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുൺ പന്തല്ലൂർ എന്നിവർ ചേർന്ന് സമരം ഉദ്ഘാടനം ചെയ്യും.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബിജെപി പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിശാന്ത് അയ്യഞ്ചിറ, ബിജെപി ജില്ലാ കമ്മിറ്റി അംഗവും 12-ാം വാർഡ് മെമ്പറുമായ ബേബി കീടായിൽ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റും 13-ാം വാർഡ് മെമ്പറുമായ ജോയ് മഞ്ഞളി എന്നിവർക്കൊപ്പം മറ്റ് ജില്ലാ, സംസ്ഥാന നേതാക്കളും സമരത്തിൽ പങ്കെടുക്കും.

Get more updates from Pudukad News on Google