"> Skip to content
November 3, 2026
⌕

മറ്റത്തൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസിനും വൈസ് പ്രസിഡന്റ് എം.വി.മിനിമോൾക്കും എതിരെ എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. 7 ന് പ്രമേയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യും. ടെസി ജോസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി

അധികാരത്തിലെത്തിയിട്ട് 10 മാസം കഴിഞ്ഞിട്ടും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ വിമർശിക്കലാണ് പ്രധാനമെന്നും ഇടതുപക്ഷ അംഗങ്ങൾ ആരോപിച്ചു. ഇപ്പോഴത്തെ ഭരണസമിതിയോട് ജനങ്ങൾക്ക് അതൃപ്തിയാണെന്നും

ഭരണമാറ്റം ആവശ്യമാണെന്നും ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ സി.സി.ബിജു, വികസനകാര്യ സ്‌ഥിരസമിതി അധ്യക്ഷൻ കെ.ആർ ഔസേപ്പ്, അംഗങ്ങളായ പി.എസ്. അംബുജാക്ഷൻ, കെ.ആർ. ശശികുമാർ, പി.ആർ. ഷാജൻ എന്നിവർ പറഞ്ഞു.

Get more updates from Pudukad News on Google