"> Skip to content
November 3, 2026
⌕

പാലക്കുന്ന് – ആണ്ടിക്കുന്ന് റോഡ് ഉദ്ഘാടനം നവംബർ 04-ന്

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

അളഗപ്പനഗർ: സി.എം.എൽ.ആർ.ആർ.പി – 2 (CMLRRP-2) പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ പാലക്കുന്ന് – ആണ്ടിക്കുന്ന് റോഡിന്റെ ഉദ്ഘാടനം (2026 നവംബർ 04, ബുധനാഴ്ച) നടക്കും. രാവിലെ 9.30-നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

പുതുക്കാട് നിയോജകമണ്ഡലം എം.എൽ.എ ശ്രീ. കെ.കെ. രാമചന്ദ്രൻ റോഡ് നാടിന് സമർപ്പിക്കും. ചടങ്ങിൽ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. കെ.കെ. ഹരിദാസ് സാന്നിധ്യം വഹിക്കും

Get more updates from Pudukad News on Google