ചേറ്റുവ: മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. ഏങ്ങണ്ടിയൂർ ഏത്തായി സ്വദേശി കരിപ്പയിൽ വിജീഷ് (53) നെയാണ് കടലിൽ കാണാതായത്. മത്സ്യബന്ധനത്തിനിടെ വിജീഷ് കടലിൽ തെറിച്ചു വീഴുകയായിരുന്നു. ചേറ്റുവ അഴിയിൽ നിന്നും പടിഞ്ഞാറു മാറി അഞ്ചങ്ങാടി വളവിന് പടിഞ്ഞാറ് പത്ത് കിലോമീറ്റർ അകലെ വെച്ചാണ് വിജീഷ് കടലിൽ വീണതെന്ന് ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസ് ടീമും തിരച്ചിൽ നടത്തി വരികയാണ്.
The post ചേറ്റുവയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി. appeared first on Thrissur Vartha.


