PUDUKAD-NEWS-PUTHUKAD-NEWS

കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ.

തൃശൂർ റെയിൽവേ സ്റ്റേഷനു പരിസരത്തുനിന്നും വില്പനയ്ക്കായി കൊണ്ടുവന്ന 4.945 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ രാഹുൽ ഹിയാൽ (25) എന്നയാളിനെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
20.1.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൈറ്റ് പട്രോളിങ്ങ് നടത്തിയിരുന്ന ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ പി.ജി സദാശിവന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഉടൻതന്നെ സബ് ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 5 കിലോവിനടുത്ത് തൂക്ം വരുന്ന കഞ്ചാവുസഹിതം ഒഡീഷ സ്വദേശിയെ പിടികൂടിയത്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളുടെ രഹസ്യാന്വേഷണവും പ്രതിയെ പിടികൂടാൻ സഹായകമായി.
ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സദാശിവൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജു, സിവിൽ പോലീസ് ഓഫീസർമാരായ സജി്ത്ത്, ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  ആളൂരിൽ നാല് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി ; കുറുനരി ആക്രമണമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top