loader image

കുട്ടിയുടെ തലയിൽ കുടുങ്ങിയ കലം മുറിച്ചു മാറ്റി

ഇരിങ്ങാലക്കുട:രണ്ടര വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ അലുമിനിയം കലം അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി കുട്ടിയെ സുരക്ഷിതയാക്കി. ചൊവ്വാഴ്ച കളിക്കുന്നതിനിടയിലാണ് കല്ലേറ്റുംകര വടക്കുംമുറിയിൽ പൂവത്തിങ്കൽ സജീഷിൻ്റെ മകൾ ദീപ്‌ത ശ്രീയുടെ തലയിൽ അബദ്ധത്തിൽ അലുമിനിയം കലം കുടുങ്ങിയത്.ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ സി സജീവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലൈജു, ദിലീപ്, കൃഷ്ണ‌രാജ്, സുമേഷ്, ശിവപ്രസാദ് എന്നിവർ ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കലം അറുത്തുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

Spread the love
See also  സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Leave a Comment

Your email address will not be published. Required fields are marked *

New Report

Close