PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ വഴിപാടായി പവന്റെ പൊന്നിൻകിരീടം21.75

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി 21.75 പവന്റെ പൊന്നിൻ കിരീടം ലഭിച്ചു. തൃശൂരിലെ ജ്വല്ലറി മാനുഫാക്‌ചറിങ് സ്ഥാപനമായ അജയ് ആൻഡ് കമ്പനി ഉടമ സി എസ് അജയകുമാറിൻ്റെ ഭാര്യ സിനിയാണ് സ്വർണക്കിരീടം സമർപ്പിച്ചത്. ചടങ്ങിൽ ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സിഎസ്ഒ മോഹൻകുമാർ എന്നിവർ സംസാരിച്ചു. വിശേഷ ദിവസങ്ങളിൽ ദേവന് ചാർത്തുവാൻ പാകത്തിലാണ് കിരീടം നിർമിച്ചിരിക്കുന്നത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം വരുന്നതാണ് കിരീടം.

Spread the love
See also  സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവില്‍ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തല്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top