മാള : മേലഡൂരിൽ പത്ര ഏജന്റിനെ ഹെൽമറ്റ് മുഖമുടി ധരിച്ച് ബൈക്കിൽ വന്ന ആൾ വാക്കത്തി കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. ചോരയിൽ കുളിച്ച് പ്ലാശേരി വർഗീസിനെ (65) എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു..
ഇന്ന് പുലർച്ച മൂന്നുമണിക്ക് മേലഡൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം . മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങളുടെ ഏജന്റ് ആണ് വർഗീസ്. ഹെൽമറ്റ് തിരിച്ച് ബൈക്കിൽ വന്നാൽ പല ദിവസങ്ങളിലും വർഗീസിനെ കയ്യിൽ നിന്നും പത്രം മേടിക്കാറുണ്ട് . അപ്പോഴൊക്കെ ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കടലാസുകൊണ്ട് മറക്കാറുണ്ടായിരുന്നു എന്തുകൊണ്ടാണ് നമ്പർ പ്ലേറ്റ് മറച്ചത് എന്ന് വർഗീസ് ചോദിച്ചിട്ടുണ്ട്. അപ്പോൾ കുട്ടികൾ ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ തടിയൂരി . ഈ സംഭവം നൈറ്റ് ഡ്യൂട്ടി പോലീസിനോട് വർഗീസ്പറഞ്ഞിട്ടുണ്ട്.
വർഗീസിനോടൊപ്പം രണ്ട് ഏജന്റ് മാരും പത്രം ഷോട്ട് ചെയ്യുന്നണ്ടായിരുന്നു അവരെ തള്ളി മാറ്റിയാണ് വർഗീസിനെ ബൈക്കിൽ വന്ന ആൾ നെഞ്ചിലും തലയിലും കയ്യിലും വെട്ടിപ്പരിക്കൽപ്പിച്ചത്. വർഗീസിന്റെ കൈവിരലുകൾ മുറിഞ്ഞു പോയിട്ടുണ്ട്. ബൈക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും കടലാസുകൊണ്ട് ഓടിച്ചിട്ടുണ്ടായിരുന്നു. പത്ര വിതരണ മേഖലയിൽ 10 വർഷത്തോളമായി സിഐടിയു ചുമട്ടുതൊഴിലാളിയാണ് വർഗീസ്. സംഭവം അറിഞ്ഞു ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ഭാര്യ ആനി. മൂന്ന് ആൺമക്കളുമുണ്ട്.


