വലപ്പാട് ഉപജില്ലയിൽ നിന്നും ഈ വർഷം വിരമിക്കുന്ന പ്രധാന അദ്ധ്യാപകർക്ക് ഉപജില്ല ഹെഡ് മാസ് റ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ വി അമ്പിളി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.
വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ ഷാജി ജോർജ് അദ്ധ്യക്ഷതവഹിച്ചു
തളിക്കുളം ബി പി സി ടി വി ചിത്രകുമാർ മതിലകം ബി പി സി പ്രശാന്ത് എൻ സി
ഉപജില്ല വികസന സമിതി ഭാരവാഹികളായ ശ്രീജ മൗസമി ടി വി വിനോദ് എ എ ജാഫർ . ഹെഡ്‌മാസ്‌റ്റേഴ്സ് ജോ കൺവീനർ സി കെ ബിജോയ് എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്ന പ്രധാനഅദ്ധ്യാപകരായ റീന തോമസ്, എൻ വി ജ്യോതി ,സിന്ധു പി വി ബിന്ദു പി ബി , ജ്യോതിശ്രീവേണി / റാണി കെ ജി /ഡോളി കെ ആർ / പി എൻ നിത്യകല, ടി ജി സുജാത എന്നിവർ മറുപടി പ്രസംഗം നടത്തി.


