തൃപ്രയാർ : മണപ്പുറം വയോജന ക്ഷേമസമിതിയുടെ ഡോ. ബി.ആർ അംബേദ്ക്കർ സ്മ്യതിപുരസ്കാരം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സമ്മാനിക്കും. 15000 രൂപയും പ്രശസ്തി പത്രവും മെമൻറോയുമാണ് പുരസ്കാരം. ജനവരി 31ന് വലപ്പാടുള്ള നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വൈകീട്ട് 4ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സി.സി മുകുന്ദൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമിതിയുടെ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
മികച്ച സാമൂഹ്യ പ്രവർത്തകൻ – പ്രവാസി വ്യവസായി ബിജു പുളിക്കൽ , മികച്ച വ്യവസായ സംരംഭകൻ – സജ്ഞീവ് കുന്നുങ്ങൽ, മികച്ച അധ്യാപകരായി – സി.കെ ബിജോയ്, പി.എസ് സൈനുദ്ദീൻ, മികച്ച കർഷകനായി -സജീവൻ രാമൻ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്. ഇവർക്ക് 10000 രൂപയും മെമൻറോയും നല്കും.
ചടങ്ങിൽ ഭക്ഷ്യധാന്യകിറ്റുകൾ ഇ.ടിടൈസൺ എംഎൽഎ, ചികിത്സാ സഹായം വി.ആർ സുനിൽകുമാർ എംഎൽഎ , പുസ്തകങ്ങൾ ഡോ. കെ.കെ വിഷ്ണുഭാരതീയ സ്വാമി എന്നിവർ വിതരണം ചെയ്യും. സമിതി ഭാരവാഹികളായ ലാൽ കച്ചില്ലം, പി.എസ്പി നസീർ, കിഷോർ വാഴപ്പുള്ളി, ബിജോയ് പി.എസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


