loader image

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന ആചരണവും മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78 -ാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി.
എറിയാട് യൂബസാറിൽ വെച്ച് നടന്ന പൊതുയോഗത്തിൽ ഗാന്ധിജിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ പ്രഭാഷണങ്ങളും നടന്നു.
ഗ്രാമീണ മേഖലയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിഭാവനം ചെയ്ത  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വികലമാക്കി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങൾക്കെതിരെയും പദ്ധതി സംരക്ഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെയും, പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയെ ഒഴിവാക്കാനുള്ള ഹീനമായ ശ്രമങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി എ മുഹമ്മദ് സഗീർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ പി എസ് മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലിം കൈപ്പമംഗലം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ബി മൊയ്തു, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി എം കുഞ്ഞു മൊയ്തീൻ, യു ഡി എഫ് പാർലമെൻററി പാർട്ടി നേതാവ് പി കെ മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റി നേതാക്കളായ സി എം മൊയ്തു, ബഷീർ കൊണ്ടാമ്പള്ളി, കെ എസ് രാജീവൻ, ഇ എ നജീബ്, ടി കെ അബൂബക്കർ,  ഷിയാസ് ഇടവഴിക്കൽ, എ കെ അബ്ദുൽ അസീസ്, മഹിള കോൺഗ്രസ് നേതാക്കളായ ഷീബ മുരളി, വാസന്തി ശശി, എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ ആർ റാഫി സ്വാഗതവും, മണ്ഡലം സെക്രട്ടറി ഷമീന സുഹൈൽ നന്ദിയും പറഞ്ഞു.

See also  ഗുരുവായൂരിൽ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close